തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ അസാധാരണ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കൊണ്ട് നിയമനം നടത്തിയിരിക്കുകയാണ് ഗവർണർ. സാങ്കേതിക സർവ്വകലാശാല വിസിയായി സിസ തോമസിനെയും, ഡിജിറ്റൽ സർവ്വകലാശാല വി സിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാൻ തീരുമാനിച്ചതായി ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു.
ഈ അസാധാരണ നീക്കത്തിന് പിന്നാലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുമെന്നാണ് സൂചന. സിസ തോമസിനെ നിയമിക്കരുതെന്ന് എന്ന് മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് ഗവർണറുടെ തീരുമാനം.
വിസി നിയമനത്തിനായി പിണറായി വിജയന്‍ ചാന്‍സലര്‍ക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ഡിജിറ്റല്‍ സര്‍വ്വകലാശാലയിൽ ഡോ. സജി ഗോപിനാഥും സാങ്കേതിക സര്‍വ്വകലാശാലയിൽ ഡോ. സി. സതീഷ് കുമാറുമാണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ രണ്ട് പേരുകളും തള്ളിയാണ് ഗവര്‍ണര്‍ ഡോ. സിസ തോമസിനെയും, ഡോ. പ്രിയ ചന്ദ്രനെയും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.