

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. രാഹുൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഭൂമി കുഴിച്ച് കുഴിച്ചു നടന്ന ഭൂതത്താൻ ഒടുവിൽ സ്വയം കുഴിയിൽ വീണുവെന്നും രാഹുലിൻ്റെ . പാർട്ടിയോട് രാഹുൽ നടത്തിയത് യുദ്ധപ്രഖ്യാപനം. ആ യുദ്ധ പ്രഖ്യാപനത്തിന് ഇപ്പോൾ അന്ത്യം കണ്ടു. പാർട്ടിയുടെ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ നടത്തിയത്. രാഹുലിനെ എതിരെ പറഞ്ഞവർക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. വനിതാ നേതാക്കൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. രാഹുലിൻ്റെ പണം വാങ്ങിയ വെട്ടുകിളികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല. വെട്ടുകിളികളെ ഉൻമൂലനം ചെയ്യണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകും.ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാൽ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് നീക്കം. മുൻകൂർ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.