അമ്മൂമ്മ റോസ്‌ലി
അമ്മൂമ്മ റോസ്‌ലി

അങ്കമാലിയിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം: "കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊന്നു"; കുറ്റം സമ്മതിച്ച് അമ്മൂമ്മ

അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് റോസ്‌ലിയുടെ കുറ്റസമ്മതം
Published on

എറണാകുളം: അങ്കമാലിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ മൊഴി വിവരങ്ങൾ പുറത്ത്. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കുഞ്ഞിൻ്റെ അമ്മൂമ്മ റോസ്‌ലി മൊഴി നൽകിയിരിക്കുന്നത്. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് റോസ്‌ലിയുടെ കുറ്റസമ്മതം.

സ്വന്തം മകളുടെ കുഞ്ഞിനെയാണ് റോസ്‌ലി കൊലപ്പെടുത്തിയത്. മകളോടും മരുമകനോടുമുള്ള വൈരാഗ്യമാണ് കൊലാപാതകത്തിന് കാരണമെന്ന് റോസ്‌ലി പറയുന്നു. റോസ്‌ലി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ ഇവർ അമിതമായി മരുന്ന് കഴിച്ചിരുന്നെന്ന്നും പൊലീസ് വ്യക്തമാക്കി.

അമ്മൂമ്മ റോസ്‌ലി
തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ശബ്ദത്തിലൂടെ നിരീക്ഷിക്കാം; ആഗോള മറൈൻ സിംപോസിയത്തിൽ ചർച്ചയായി പുതിയ ഗവേഷണരീതി

കഴിഞ്ഞ ദിവസമാണ് ഇന്നലെയാണ് ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറ കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് അമ്മ അടുക്കളയില്‍ പോയ സമയത്തായിരുന്നു കൊലപാതകം. അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് അമ്മ അടുക്കളയിൽ പോയത്.

തിരിച്ചെത്തിയപ്പോൾ ചോരയിൽ കുളിച്ച് നിൽക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. അമ്മയുടെ ബഹളം കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തുകയും, കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കൊലയ്ക്കായി റോസ്‌ലി കത്തി കരുതി വച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

അമ്മൂമ്മ റോസ്‌ലി
മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതാം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആശുപത്രിയിൽ ആദ്യം പറഞ്ഞത്. പിന്നീട് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com