ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ജീവനക്കാരുടെ അനാസ്ഥ. യാത്രക്കാരി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്ത് കെഎസ്ആർടിസി ഡ്രൈവർ. റോഡിൽ വീണ വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് വൈകീട്ട് ഹരിപ്പാട് ബസ്റ്റാൻഡിൽ വച്ചാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.