മൂന്ന് മാസത്തിനിടെ പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ് ഓയിൽ; കൊച്ചിയിലെത്തിക്കുന്നത് ന്യൂ ഇയർ പാർട്ടികൾ ലക്ഷ്യമിട്ട്

കൊച്ചിയിലേക്ക് സ്ഥിരമായി ലഹരി എത്തിക്കുന്ന ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്
മൂന്ന് മാസത്തിനിടെ പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ് ഓയിൽ; കൊച്ചിയിലെത്തിക്കുന്നത് ന്യൂ ഇയർ പാർട്ടികൾ ലക്ഷ്യമിട്ട്
Published on
Updated on

കൊച്ചി: തേവരയിൽ നിന്ന് രണ്ട് കിലോയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിലേക്ക് സ്ഥിരമായി ലഹരി എത്തിക്കുന്ന ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. റെയിൽവെ സ്റ്റേഷൻ മുതൽ പിന്തുടർന്നാണ് എക്സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്മെന്റ് പ്രതികളെ പിടികൂടിയത്.

മൂന്ന് മാസത്തിനിടെ പിടികൂടിയത് നാല് കോടിയുടെ ഹാഷിഷ് ഓയിൽ; കൊച്ചിയിലെത്തിക്കുന്നത് ന്യൂ ഇയർ പാർട്ടികൾ ലക്ഷ്യമിട്ട്
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

പിടിയിലായ മലയാളികളുടെ തലവനായി അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരിൽ നിന്ന് മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നവരാണ് ഇവർ. കൂടുതൽ കൊണ്ടുവരാനും ഡീൽ ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടികൾ ലക്ഷ്യമിട്ടാണ് ഹാഷിഷ് ഓയിൽ എത്തിച്ചത്. കൊച്ചിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 4 കോടിയുടെ ഹാഷിഷ് ഓയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com