

തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പരാക്രമം നടത്തി വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി. പെരുംകുഴി സജീവാണ് ആക്രമണം നടത്തിയത്. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറെയും ജീവനക്കാരെയും പ്രതി ആക്രമിച്ചു. പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി. ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ സജീവിനെതിരെ കേസെടുത്തിട്ടുണ്ട്.