പകർച്ചവ്യാധി ഭീതി; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: ChatGPT
Published on
Updated on

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം. ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ശുചീകരണ യജ്ഞത്തില്‍ താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും നടപ്പിലാക്കുന്നത്:

വെള്ളിയാഴ്ച: സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

ശനിയാഴ്ച: സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കുന്നു.

ഞായറാഴ്ച: വീടുകളും പരിസരങ്ങളും വൃത്തിയാക്കല്‍.

ജില്ലകളിൽ ഡ്രൈ ഡേ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാ‍ർക്ക് നിർദേശം നൽകി. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ വകുപ്പിൻെറ പങ്കാളിത്തോടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്‍പെക്ട‌ർമാർക്ക് നിർദേശം നൽകി. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ഇടങ്ങളിലും കുടിവെള്ള സ്രോതസുകളിലും പരിശോധന കർശനമാക്കി. പനിയും ചുമയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പാടില്ലെന്നും പകർച്ചവ്യാധികളുടെ വ്യാപനം മുൻനിർത്തി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
"മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗം"; പിഎം ശ്രീ നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വീടുകളിലും ഓഫീസുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസങ്ങളുടെ പ്രധാന ലക്ഷ്യം. അതേസമയം, ഡെങ്കിപ്പനി കേസുകൾ വരും ദിവസങ്ങളിൽ വ‌ർധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

News Malayalam 24x7
newsmalayalam.com