മരുന്നുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ! പ്രത്യേക സംവിധാനം; രൂപരേഖ തയ്യാറാക്കാൻ നി‍ർദേശം

ഇതിനായി നോഡൽ സ്ഥാപനം, ഭരണപരമായ ഘടന, ആവശ്യമായ ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ചെലവുകൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി
മരുന്നുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ! പ്രത്യേക സംവിധാനം; രൂപരേഖ തയ്യാറാക്കാൻ നി‍ർദേശം
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണമേന്മയും പാർശ്വഫലങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചുമതല നൽകി.

ഇതിനായി നോഡൽ സ്ഥാപനം, ഭരണപരമായ ഘടന, ആവശ്യമായ ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ചെലവുകൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ഫാർമക്കോപ്പിയ കമ്മീഷൻ, പി.വി.പി.ഐ , സി.ഡി.എസ്.സി.ഒ, സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് എന്നിവയ്ക്ക് പുറമെയാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.

മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മരുന്നുകളുടെ ഗുണനിലവാരം, അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ, മരുന്ന് നൽകുന്നതിലെ പിഴവുകൾ എന്നിവ ഇതിലൂടെ നിരീക്ഷിക്കും.

മരുന്നുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ! പ്രത്യേക സംവിധാനം; രൂപരേഖ തയ്യാറാക്കാൻ നി‍ർദേശം
വാട്ട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാൻ മറക്കാറുണ്ടോ? പണി കിട്ടിയേക്കും..മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്തുക,മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷിതമായ മരുന്നുകൾ നിർദേശിക്കാൻ സഹായിക്കുക. മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. നിലവിലുള്ള എഡിആർ മോണിറ്ററിംഗ് സെന്ററുകളുമായും ദേശീയ ഫാർമക്കോവിജിലൻസ് പ്രോഗ്രാമുമായും ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.

മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ ഇതിന്റെ ഭാഗമാകും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓൺലൈൻ/മൊബൈൽ ആപ്പുകൾ വഴിയോ ഹെൽപ്പ് ലൈൻ വഴിയോ നേരിട്ട് സമതിയിലേക്ക് വിവരങ്ങൾ അറിയിക്കാം. വിവരശേഖരണം, പരിശീലനം, ബോധവൽക്കരണം, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉപദേശക സമിതിയും ഇതിലുണ്ടാകും.