സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി

270 കോടി രൂപ ചിലവഴിച്ചാണ് പുതിയ സർജിക്കൽ ബ്ലോക്ക് നിർമിച്ചത്
സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി
Published on: 
Updated on: 

കോട്ടയം: മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി. മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും നിർദേശിച്ചിട്ടുണ്ട്. നിർമാണത്തിന്റെ ഗുണനിലവാരം, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. 270 കോടി രൂപ ചിലവഴിച്ചാണ് പുതിയ സർജിക്കൽ ബ്ലോക്ക് നിർമിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകളിലും ക്രമക്കേടുകളിലും സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ആശുപത്രി വികസന സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ആഭ്യന്തര വകുപ്പിന് കത്തു നൽകുകയും ചെയ്തിരുന്നു.

സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി
കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കഴിഞ്ഞ ഫെബ്രുവരി 16ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകളും കെട്ടിടഭാഗങ്ങളും ഇടിഞ്ഞുവീഴുന്നതു പതിവാണെന്നായിരുന്നു പരാതി. നിർമാണം മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണു സൊസൈറ്റിയുടെ ആവശ്യം. കഴിഞ്ഞ 28നു ഭൂഗർഭനിലയിലെ ശുചിമുറിയിൽ സീലിങ്ങും കെട്ടിടഭാഗവും ഇടിഞ്ഞുവീണിരുന്നു. ശുചിമുറിയിലേക്കു പ്രവേശിച്ച ജീവനക്കാരി തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്.