താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടിയെടുക്കും: ആരോഗ്യമന്ത്രി

അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടിയെടുക്കും: ആരോഗ്യമന്ത്രി
Published on

തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ ശക്തമായ നിയമ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടിയെടുക്കും: ആരോഗ്യമന്ത്രി
"മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തി, ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ട്"; പ്രതി സനൂപിന്റെ മൊഴി

അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും കെജിഎംഒഎ ആരോപിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും കോഴിക്കോട്ടെ സ‍ർക്കാ‍ർ ആശുപത്രികളിലെ അവശ്യ സ‍ർവീസ് ഒഴികെയുള്ള സേവനങ്ങളും നി‍ർത്തിവച്ചതായും കെജിഎംഒഎ അറിയിച്ചു.

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടിയെടുക്കും: ആരോഗ്യമന്ത്രി
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരും പ്രതിഷേധത്തിലാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ്‌ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com