

ഇടുക്കി: അതിതീവ്രമഴയ്ക്കുള്ള മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4 മണിക്കും എട്ടുമണിക്കും ഇടയിൽ ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടിമാലി, ഇടമലക്കുടി, തൊടുപുഴ എന്നിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ദുരന്തര നിവാരണ അതോറിറ്റി നിർദേശം നൽകിയിരിക്കുകയാണ്. കനത്ത മഴ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമായേക്കും.
പ്രധാന നിർദേശങ്ങൾ;
മൂന്നാർ - അടിമാലി റൂട്ടിൽ റോഡ് അരികിലോ , വെള്ളച്ചാട്ടങ്ങൾക്ക് സമീപത്തോ നിൽക്കാൻ പാടില്ല
മലയോര മേഖലകളിൽ 3 മണി മുതൽ രാത്രി 10 മണി വരെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണം.
മൂന്നാർ - അടിമാലി റൂട്ടിലോ അപകട സാധ്യതയുള്ള
മേഖലകളിലോ ടൂറിസ്റ്റുകൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല
നദികൾ മുറിച്ചുകടക്കാനോ, ഇറങ്ങാനോ പാടില്ല.
പൊലീസ്, വനംവകുപ്പ്,റവന്യൂ, കെഎസ്ഇബി, ഫയർ & റെസ്ക്യൂ, ടൂറിസം വകുപ്പുകൾ അതീവ ജാഗ്രത പുലർത്തണം
പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ഓഫീസർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഫോൺ കോളുകളിൽ ലഭ്യമായിരിക്കണം
തദ്ദേശസ്ഥാപനങ്ങൾ അപകട സാഹചര്യം വിലയിരുത്തണം
താലൂക്ക് തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാർക്ക്