ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപംകൊണ്ടു
Heavy rain likely until Wednesday
ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി രൂപംകൊണ്ടു. ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പ്.

തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇന്നുമുതൽ ബുധൻ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

Heavy rain likely until Wednesday
'തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടായത് ചോദ്യം ചെയ്ത വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി'; പന്തളം ഇടപ്പോൺ ജോസ്കോ നഴ്സിങ് കോളേജിനെതിരെ പരാതി

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.

Heavy rain likely until Wednesday
തിരുവനന്തപുരത്തെ വി.ഡി. സതീശന്‍ അനുകൂല പ്രതിഷേധം; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം; 15 ഓളം പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
News Malayalam 24x7
newsmalayalam.com