അടുത്ത നാല് ദിവസം വരെ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കേരളത്തില്‍ ഇന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
Heavy rain for the next four days
അടുത്ത നാല് ദിവസം വരെ കനത്ത മഴSource; News Malayalam 24X7
Published on: 
Updated on: 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. ലക്ഷദ്വീപിൻ്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണ്.

തമിഴ്‌നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

Heavy rain for the next four days
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: വ്യാജ ആരോപണം ഉന്നയിച്ച DYFI നേതാവിനെതിരെ കേസ് എടുക്കണമെന്ന് മന്ത്രി എം. ലിജു

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്.

Heavy rain for the next four days
"അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത വിവരിക്കാൻ കഴിയുന്നതിലപ്പുറം, ഒറ്റവാക്കിൽ തീരുന്നതല്ല ഒന്നും"; കെ. മുരളീധരൻ്റെ പ്രസ്താവനയിൽ പ്രതികരിച്ച് വീണാ ജോർജ്
News Malayalam 24x7
newsmalayalam.com