വിതുരയിലെ വീടുകളിൽ വെള്ളം കയറി; തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ

വിതുര, പൊന്മുടി മേഖലകളിലും ഉൾവനത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Heavy rain in Thiruvananthapuram and Idukki
തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ. വർക്കലയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. വിതുര, പൊന്മുടി മേഖലകളിലും ഉൾവനത്തിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മഴ ശക്തിപ്രാപിച്ചതോടെ വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു.

സൂര്യകാന്തി പാലം, പൊന്നാം ചുണ്ട് പാലം എന്നിവ മുങ്ങി. വാമനപുരം നദിയുടെ പോഷകനദിയായ മക്കിയാർ കരകവിഞ്ഞു ഒഴുകുകയാണ്. മക്കി, മരുതാമല, പേപ്പാറ , ആനപ്പാറ മേഖലകളിലെ വീടുകൾ വെളളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകി.

Heavy rain in Thiruvananthapuram and Idukki
ജാഗ്രതാ...അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തുലാവർഷം ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Heavy rain in Thiruvananthapuram and Idukki
"കൊലയ്ക്ക് കാരണം ആൺസുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത്"; നാടോടി സ്ത്രീയായ അമ്മ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
News Malayalam 24x7
newsmalayalam.com