സംസ്ഥാനത്ത് മഴ തുടരും, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; മലയോരമേഖലയിൽ ജാഗ്രത നിർദേശം

മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും.

പ്രതീകാത്മക ചിത്രം
കള്ളാടി മണ്ണിടിച്ചിൽ: ആനക്കാംപൊയിലും നിർമാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവച്ചു

കഴിഞ്ഞദിവസം നൽകിയ റെഡ്, ഓറഞ്ച് അലർട്ടുകളും പിൻവലിച്ചിട്ടുണ്ട്. നാളെയോടുകൂടി മഴയുടെ ശക്തി കുറയും. നാളെ മുതൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിനും മധ്യേ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് മഴയെ സ്വാധീനിക്കും. വിവിധ തീരമേഖലകളിൽ ഉയർന്ന തിരമാല ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com