"നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്"; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ കുടഞ്ഞ് ഹൈക്കോടതി

ഒരു കേസില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്, അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
High Court grills investigating officer in microfinance fraud case
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ കുടഞ്ഞ് ഹൈക്കോടതി
Published on: 
Updated on: 

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ കുടഞ്ഞ് ഹൈക്കോടതി. നിങ്ങള്‍ ആരെയാണ് പേടിക്കുന്നതെന്ന് എസ്‌പി എസ്. ശശിധരനോട് ഹൈക്കോടതി തട്ടിക്കയറി. നിങ്ങളുടെ പിന്നില്‍ ആരാണെന്നും ഹൈക്കോടതി ആരാഞ്ഞു.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ, എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിട്ടും ഒന്നിൽ മാത്രം അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണം. കുറ്റപത്രം നല്‍കാനായി തയ്യാറാക്കിയെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. നന്നായി തയ്യാറാക്കിയ കുറ്റപത്രം ആയിരിക്കും നല്‍കുകയെന്നും, കുറേ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കുന്നതിനാൽ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

High Court grills investigating officer in microfinance fraud case
ടി.ഐ. മധുസൂദനൻ്റെ കൊലവിളി പ്രസംഗം; സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

ശബരിമല കേസിലെ ഫയല്‍ ഒരാഴ്ചയായി പരിശോധിച്ചിട്ടില്ലെന്ന് എസ്പി എസ്, ശശിധരന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ കഴിവില്‍ സംശയമില്ലെന്നും അതിനാലാണ് എസ്പി എസ് ശശിധരനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ഹൈക്കോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത തുക വകമാറ്റി ഏകദേശം 15.85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2016-ലാണ് വിജിലൻസ് കേസെടുത്തത്.

High Court grills investigating officer in microfinance fraud case
പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതിയെ മർദിച്ചു; മലപ്പുറത്തെ ദമ്പതികളുടെ തട്ടിപ്പിൽ നഷ്ടമായത് 59 പവനും 9.5 ലക്ഷം രൂപയും