

തിരുവനന്തപുരം: കല്ലമ്പലത്ത് അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ.ലൈസൻസ് ഇല്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.വീട്ടുപകരണങ്ങളും തല്ലിതകർത്തു.സംഭവത്തിൽ 24കാരനായ ശരണിനെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
മകൻ്റെ നിരന്തര ഉപദ്രവത്തെതുടർന്ന് കോടതിയിൽ നിന്നുള്ള സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ ഉത്തരവ് ലംഘിച്ച് മാതാവിനെ മർദിച്ചത്. മകന്റെ നിരന്തര ഉപദ്രവത്തെ തുടർന്ന് നേരത്തേ മാതാവിന്റെ പരാതിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും മാതാവിനെ ഉപദ്രവിക്കുകയും വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമത്തിലെ 31(1) വകുപ്പ് പ്രകാരമാണ് കല്ലമ്പലം പൊലീസ് കേസെടുത്തത്.