"മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം"; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം
"മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം"; നടിയെ ആക്രമിച്ച കേസിൽ  അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Source: Social Media
Published on
Updated on

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് ഹൈക്കോടതി വിളിച്ചുവരുത്തും. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നൽകിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.

"മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം"; നടിയെ ആക്രമിച്ച കേസിൽ  അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയിൽ മേധാവി, ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപി

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

News Malayalam 24x7
newsmalayalam.com