പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയിൽ മേധാവി, ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപി

ഡിഐജി അരുൺ ആർ ബി കൃഷ്ണയെ പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയിൽ മേധാവി, ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപി
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്തിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു.ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച് വെങ്കിടേശിനെ മാറ്റി. ഡിഐജി അരുൺ ആർ ബി കൃഷ്ണയെ പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.

പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയിൽ മേധാവി, ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപി
എ.എ. റഹീമിന്റെ പേരിൽ എഫ്ബിയിൽ വ്യാജ പോസ്റ്റ്; രണ്ടുപേർക്കെതിരെ കേസെടുത്തു

ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര്യ കശ്യപ് പുതിയ ഇൻറലിജൻസ് മേധാവി

എഡിജിപി പി. വിജയൻ ക്രമസമാധാന ചുമതലയിലേക്ക്

ഐജി ഹർഷിത അത്തല്ലൂരി പുതിയ ഹെഡ് ക്വാർട്ടേഴ്സ് ഐജി

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് തൃശ്ശൂർ റേഞ്ച് ഡിഐജിയായി സ്ഥലംമാറ്റം

യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജി

ഡിഐജി അരുൺ ആർ ബി കൃഷ്ണ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

മെറിൻ ജോസഫ് കോഴിക്കോട് റൂറൽ എസ് പി

എ.പി. ഷൗക്കത്തലി പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

പ്രശാന്തൻ കാണി പുതിയ തിരുവനന്തപുരം റൂറൽ എസ്പി

എസ് ശ്യാം സുന്ദർ ക്രൈംബ്രാഞ്ച് ഐജി

News Malayalam 24x7
newsmalayalam.com