മണർകാടും ആട്ടിൻകുന്നും സംഭവിച്ചത് ഇനി ആവർത്തിക്കരുതെന്ന് ഓർത്തഡോക്സ് സഭ; സഭാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായൊന്നും സർക്കാർ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി

വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ സർക്കാരിനോട് ഇടഞ്ഞ് നിൽക്കുന്ന മലങ്കരസഭയെ അനുനയിപ്പിക്കാനാണ് ചെന്നിത്തല വേദിയിൽ ശ്രമിച്ചത്.
Orthodox sabha vs UDF Government
Published on: 
Updated on: 

ആലപ്പുഴ: സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നു എന്ന പരാതിയുമായി ആഭ്യന്തര മന്ത്രിക്ക് മുന്നിൽ പരാതിയുമായെത്തി ഓർത്തഡോക്സ് സഭ. ചെന്നിത്തലയ്ക്ക് കീഴിൽ ഉറച്ചുനിൽക്കുന്നത് തുടരുമെന്നും പക്ഷേ മണർകാടും ആട്ടിൻകുന്നും സംഭവിച്ചത് ഇനി ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ആവർത്തിക്കരുതെന്നും ഫാദർ ഡോ. തോമസ് വർഗീസ് അമയിൽ മന്ത്രിയോട് അഭ്യർഥിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് കത്തീഡ്രലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സഭയുടെ ഈ ആവശ്യം മുന്നോട്ടുവച്ചത്. അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ സർക്കാരിനോട് ഇടഞ്ഞ് നിൽക്കുന്ന മലങ്കരസഭയെ അനുനയിപ്പിക്കാനാണ് രമേശ് ചെന്നിത്തല വേദിയിൽ ശ്രമിച്ചത്.

"എത്ര നിയമോപദേശം കിട്ടിയാലും മണർകാട് പള്ളി മലങ്കര സഭയുടേതാണ്. ഹരിപ്പാട് ചെന്നിത്തലയ്ക്ക് പിന്നിൽ ഉറച്ചു നിന്നവരാണ് ഞങ്ങൾ. ഇനിയും അത് തുടരും. പക്ഷേ മണർകാടും, ആട്ടിൻകുന്നും സംഭവിച്ചത് ഇനി ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ആവർത്തിക്കരുത്. നിങ്ങളെയെല്ലാം സ്‌നേഹിച്ചതിന് ഇപ്പോൾ വിശ്വാസികൾ ഞങ്ങളെ വിമർശിക്കുന്നു," ഫാദർ ഡോ. തോമസ് വർഗീസ് അമയിൽ പരിപാടിയിൽ പറഞ്ഞു.

Orthodox sabha vs UDF Government
ഒക്ടോബർ 1 മുതൽ 15 വരെ യാത്ര ചെയ്തത് 2,08,58,236 സ്ത്രീകൾ; പ്രിയദർശിനിക്കായി 44.35 കോടി കൂടി അനുവദിച്ച് സർക്കാർ

അതേസമയം, ഓർത്തഡോക്സ് സഭയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതൊന്നും ഈ സർക്കാർ ചെയ്യില്ലെന്ന് ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി. മലങ്കര സഭ ഈ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ച സഭയാണ്. പ്രസംഗത്തിൽ ശ്രദ്ധയിൽപ്പെടുത്തിയ വിഷയത്തിൽ കൂടുതലായി പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയെ പിന്തുണച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. "മലങ്കര ഓർത്തഡോക്സ് സഭയെ അവഗണിച്ച് ഒരു സർക്കാറിന് മുന്നോട്ടുപോകാൻ കഴിയില്ല. മണർകാട് സംഭവിച്ചത് തിരുത്താൻ സർക്കാർ നടപടിയെടുക്കണം. സഭയ്ക്കുണ്ടായ വേദന സർക്കാരിനെ ബോധ്യപ്പെടുത്തും," കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Orthodox sabha vs UDF Government
പണത്തിനായി അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ സംഘം മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിൽ; വലയിലായത് വാഹന പരിശോധനയ്ക്കിടെ