"ഇതിനെപ്പറ്റി യാതൊരു അറിവുമില്ല", റെയ്ഡിനെപ്പറ്റി ആഭ്യന്തര വകുപ്പിനോ പൊലീസിനോ വിവരം ലഭിച്ചിട്ടില്ല: ആഭ്യന്തര മന്ത്രി

അത്തരം കാര്യങ്ങൾ ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ചോദിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു
"ഇതിനെപ്പറ്റി യാതൊരു അറിവുമില്ല", റെയ്ഡിനെപ്പറ്റി ആഭ്യന്തര വകുപ്പിനോ പൊലീസിനോ വിവരം ലഭിച്ചിട്ടില്ല: ആഭ്യന്തര മന്ത്രി
Published on: 
Updated on: 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും ആഭ്യന്തര വകുപ്പിനോ പൊലീസിനോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾക്ക് ഇതിനെപ്പറ്റി യാതൊരു അറിവുമില്ല. പൊലീസ് സഹായം തേടിയിട്ടുമില്ല. അത്തരം കാര്യങ്ങൾ ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് ചോദിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ വട്ടം പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതെല്ലാം സർക്കാർ നടപടികളുടെ ഭാ​ഗമാണ്. അതിനെ ഇതുമായി കൂട്ടികാണേണ്ട ആവശ്യമില്ല. ഡിജിപിയുമായി സംസാരിച്ചിരുന്നു. അവർക്കും ഇതുസംബന്ധിച്ച് വിവരമില്ലെന്നാണ് അറിയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

"ഇതിനെപ്പറ്റി യാതൊരു അറിവുമില്ല", റെയ്ഡിനെപ്പറ്റി ആഭ്യന്തര വകുപ്പിനോ പൊലീസിനോ വിവരം ലഭിച്ചിട്ടില്ല: ആഭ്യന്തര മന്ത്രി
പിണറായിക്കെതിരെയുള്ളത് ഹീനമായ ആക്രമണം, കേസിനെ വീണ നിയമപരമായി നേരിടുന്നുണ്ട്: എം.എ. ബേബി

കോൺഗ്രസും ബിജെപിയും ചേർന്ന് എന്നുള്ളത് ഇപ്പോൾ ഒരു സ്ഥിരം പല്ലവിയാണ്. കോൺ​ഗ്രസിനെതിരെയുള്ള അത്തരം പ്രചരണങ്ങളെല്ലാം ഒരു കടന്ന കയ്യാണ്. കോൺഗ്രസ് എന്താണെന്നും സിപിഐഎം എന്താണെന്നും ബിജെപി എന്താണെന്നും ജനങ്ങൾക്ക് അറിയാം. കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കുമറിയാം. കൂട്ടുകെട്ടുണ്ടാക്കിയവർക്ക് ഇപ്പോൾ എന്താണ് പറ്റിയെന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

Orthodox sabha vs UDF Government
മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ച് മന്ത്രിമാർ; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് രമേശ് ചെന്നിത്തല
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിക്ക് ജാമ്യം കിട്ടിയതിനെ അപലപിക്കുന്നു, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി; ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി
Ramesh Chennithala delivers a sharp retort to the opposition