

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ആഭ്യന്തര ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാറിന്റെ അറിവോടെയല്ലെന്നായിരുന്നു നേരത്തേ സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയത്. ഇതിനിടെയാണ് ഇതിന് വിരുദ്ധമായ മറുപടി ആഭ്യന്തര മന്ത്രി നിയമസഭയില്‍ തന്നെ നല്‍കിയിരിക്കുന്നത്.
വ്യക്തികള്‍ നല്‍കുന്ന പരാതികള്‍, കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ആറുമാസത്തിനിടെ ലഭിച്ച 4,201 പരാതികളില്‍ 3,472 എണ്ണത്തില്‍ നിയമ നടപടി സ്വീകരിച്ചതായും മന്ത്രി മറുപടി നല്‍കി. കൂടാതെ, ഇത്തരത്തിലുള്ള് 15,627 സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലിങ്കുകളും നീക്കം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
'സഹ്യോഗ്' പോര്‍ട്ടല്‍ വഴിയാണ് നടപടികള്‍ സ്വീകരിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും 'സഹ്യോഗ്' പോര്‍ട്ടല്‍ വഴി നടപടികള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
Home Minister Reveals Posts Were Removed on Government’s Instructions