വളര്‍ന്നുവരുന്ന യുവതലമുറ മികച്ച വിദ്യാഭ്യാസത്തോടൊപ്പം സത്യസന്ധതയും വിശ്വാസ്യതയുമാണ് ജീവിതത്തില്‍ ആദ്യം പഠിക്കേണ്ടതെന്ന് എംഫാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗള്‍ഫാര്‍ ഡോ. പി. മുഹമ്മദലി പറഞ്ഞു. നിലമ്പൂര്‍ യത്തീംഖാനയ്ക്ക് കീഴിലെ അമല്‍ ക്യാംപസില്‍ പി.വി. ട്രസ്റ്റ് നിര്‍മിച്ച പി.വി. അലവിക്കുട്ടി സ്മാരക ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം സന്മനസും മനുഷ്യത്വവുമുള്ള വിദ്യാര്‍ഥികളാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അമല്‍ കോളേജ് ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബ് എംപി അധ്യക്ഷനായി. മാനേജര്‍ പി.വി. അലി മുബാറക്ക്, സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സിഇഒ പ്രൊഫ. ഇമ്പിച്ചികോയ, അമല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.പി. മുഹമ്മദ് ബഷീര്‍, പി.വി. മുനീര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളായ പ്രൊഫ. ഡോ. ആബിദ ഫാറൂഖി, ഡോ. അന്‍വര്‍ ശാഫി, ലഫ്. കേണല്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍, മൈലാടി ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് സ്വലാഹി, പി.എം. ഉസ്മാനലി, അഫ്ദല്‍ അബ്ദുല്‍ വഹാബ്, സാജിദ് മൈലാടി, അജ്മല്‍ അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളുമായി ഗള്‍ഫാര്‍ മുഹമ്മദലി സംവദിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പ്രൊഫ. പി.കെ. നൂറുദ്ദീനെ ചടങ്ങില്‍ ആദരിച്ചു.