ആളില്ലാതിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശൂരിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഹസൻ അലിയും കുടുംബവും മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി എറണാകുളത്തായിരുന്നു
ആളില്ലാതിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Published on
Updated on

തൃശൂർ കൂർക്കഞ്ചേരിയിൽ വൻ കവർച്ച. അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവർന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മോഷ്ടാവിനായി തൃശൂർ സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി .

തൃശൂരിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഹസൻ അലിയും കുടുംബവും മകന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. പുലർച്ചെ ഒന്നേകാലിനും രണ്ട് പത്തിനും ഇടയിലുള്ള സമയത്തായിരുന്നു മോഷണമെന്നാണ് പ്രാഥമിക വിവരം. മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 55 പവൻ സ്വർണാഭരണങ്ങളും മൂന്നരലക്ഷം രൂപയുമാണ് കവർന്നത് .

ആളില്ലാതിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
വയനാട് തുരങ്കപാത: 'ഞങ്ങൾ എതിർക്കും' എന്ന യുഡിഎഫ് പ്രചാരണം സത്യമാവുന്നോ? പദ്ധതി തടയാന്‍ ശ്രമമെന്ന് സിപിഐഎം

സിസിടിവി ക്യാമറകളിൽ നിന്ന് ലഭ്യമായ തെളിവുകൾ പ്രകാരം റോഡിനോടു ചേർന്ന് വീടിന്റെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. അരമണിക്കൂറിനുള്ളിൽ മോഷണം നടത്തി ഇതേ വഴിയിലൂടെ തന്നെ രക്ഷപ്പെട്ടു. മുഖം മറച്ചെത്തിയ പ്രതി ആയുധം ഉപയോഗിച്ചാണ് വാതിലിന്റെ പൂട്ടു പൊളിച്ചത്. ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ വിരൽ അടയാളവും മറ്റ് തെളിവുകളും ലഭിച്ചു. വീട്ടിലും പരിസരത്തും ഡോഗ് സ്ക്വാഡിനെ അടക്കം എത്തിച്ച് പരിശോധന നടത്തി.

70 ലക്ഷം രൂപയുടെ മോഷണം നടന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മോഷ്ടാവ് ഒറ്റയ്ക്കാണ് കൃത്യം നടത്തി മടങ്ങിയതെന്നാണ് അനുമാനം

Related Stories

ആലുവയില്‍ യുവാവിനെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, രാത്രി സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ്
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഒരു വയസുകാരിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് അമ്മയുടെ മൊഴി; യുവതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പ്രവത് ദാസ് പശ്ചിമബംഗാളില്‍നിന്ന് പിടിയില്‍; കൊല്ലപ്പെട്ടവര്‍ ഭാര്യയോ, മകളോ അല്ലെന്ന് മൊഴി
News Malayalam 24x7
newsmalayalam.com