വീണ്ടും പാമ്പ്..! കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് പതിനാറുകാരിക്കും കടിയേറ്റു

നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാരായണി
വീണ്ടും പാമ്പ്..! കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് പതിനാറുകാരിക്കും കടിയേറ്റു
Published on
Updated on

കണ്ണൂർ: സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി പാമ്പുകടിയേറ്റു. കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് 16കാരിക്കുമാണ് കടിയേറ്റത്. കണ്ണൂരിൽ പട്ടുവം കുന്നരു സ്വദേശി നമ്പറാൻ നാരായണിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിനടുത്ത വിറകുപുരയിൽ വച്ച് ഉച്ചയ്ക്ക് 3 30 ഓടെയാണ് പാമ്പുകടിയേറ്റത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാരായണി.

മലപ്പുറം ഇൻകൽ സിറ്റിക്ക് സമീപം താമസിക്കുന്ന ഹാരിസ് - സാജിദ ദമ്പതികളുടെ മകൾ ശബ്‌ഹക്കാണ് പാമ്പ് കടിയേറ്റത്. കുട്ടി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്ത് വെച്ചാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി. ഇതോടെ സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റവരുടെ എണ്ണം 17 ആയി.

ഇന്ന് മാ​ത്രം രണ്ട് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലും ആണ് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി കാഞ്ഞാറിൽ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ മുതുകടയിൽ മരിച്ച നഫീസയ്ക്ക് വെള്ളിയാഴ്ചയാണ് പാമ്പ് കടിയേറ്റത്.

വീണ്ടും പാമ്പ്..! കണ്ണൂരിൽ വീട്ടമ്മയ്ക്കും മലപ്പുറത്ത് പതിനാറുകാരിക്കും കടിയേറ്റു
ജാഗ്രത വേണം...! സംസ്ഥാനത്ത് ഇന്ന് മാത്രം പാമ്പ് കടിയേറ്റത് 15 പേർക്ക്

സംസ്ഥാനത്ത് ഇന്ന് മാത്രം‌ പതിനാറ് പേർക്ക് പാമ്പ് കടിയേറ്റെന്നാണ് 108 ആംബുലൻസ് സർവീസിന്റെ കണക്കുകൾ പറയുന്നത്. കൊല്ലത്ത് യുവാവിന് പാമ്പുകടിയേറ്റു. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് രാമൻകുളങ്ങര സ്വദേശി സുദേവനെ കടിച്ചത്. കൊച്ചി ചെറായിയിൽ എത്തിയ വിനോദസഞ്ചാരിയായ യുവതിക്കും പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിള നിലവിൽ ചികിത്സയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com