"ജി. സുധാകരൻ ജമാഅത്തെ ഇസ്ലാമിക്ക് ക്ലാസെടുത്താൽ മതി"; രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടി അമ്പലപ്പുഴക്കാർ നൽകുമെന്ന് എച്ച്. സലാം

രാഷ്ട്രീയ വഞ്ചനയ്ക്ക് അമ്പലപ്പുഴക്കാർ സുധാകരന് കടുത്ത മറുപടി കൊടുക്കും
H.Salam Against G. Sudhakaran
എച്ച്.സലാം, ജി. സുധാകരൻ
Published on
Updated on

ആലപ്പുഴ: അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന് എച്ച്. സലാമിൻ്റെ മറുപടി. ജി. സുധാകരൻ ജമാഅത്തെ ഇസ്ലാമിക്കും, യുഡിഎഫിനും ക്ലാസ് എടുത്താൽ മതിയെന്ന് എച്ച്. സലാം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ആർക്കാണ് ഭ്രാന്ത് പിടിച്ചത് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വഞ്ചനയ്ക്ക് അമ്പലപ്പുഴക്കാർ തന്നെ മറുപടി നൽകും. ഹരിപ്പാട് ബിജെപി വോട്ട് കിട്ടിയില്ലെങ്കിൽ രമേശ് ചെന്നിത്തല വിയർക്കുമെന്നും സലാം പറഞ്ഞു.

H.Salam Against G. Sudhakaran
കേരളം ആര് ഭരിക്കും? ജനവിധി അറിയാൻ രണ്ട് നാൾ മാത്രം; വോട്ടെണ്ണുക 43 കേന്ദ്രങ്ങളിൽ

എക്സിറ്റ് ഫലം കാര്യമായി എടുക്കേണ്ടതില്ല. എക്സിറ്റ് പോൾ ഫലങ്ങളിൽ ഭരണവിരുദ്ധ വികാരവുമില്ലെന്നും എച്ച്.സലാം പറഞ്ഞു.

H.Salam Against G. Sudhakaran
വോട്ടെണ്ണലിന് ശേഷം ബിജെപിയിൽ വൻ അഴിച്ച് പണി; പത്ത് ജില്ലാ പ്രസിഡൻ്റുമാരെ മാറ്റാൻ നീക്കം

തെരഞ്ഞെടുപ്പ് ഫലം വരാൻ പോകുന്നത് കൊണ്ട് എച്ച്. സലാം ആധി പിടിച്ച് നടക്കുകയാണെന്ന് ഇന്നലെ ജി. സുധാകരൻ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് എച്ച്. സലാം രംഗത്തെത്തിയത്.

News Malayalam 24x7
newsmalayalam.com