

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. പിറവം ആറ്റുതീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കാഴ്ച പരിമിതിയുള്ള പായിപ്ര സ്വദേശി വിജിമോളും ഭർത്താവ് നാരായണനും രണ്ട് കുട്ടികളുമാണ് ഇന്നലെ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിജി മോളുടെയും, ആറ് വയസുകാരിയുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിൻ്റെ മൃതദേഹം ഇന്ന് തീരത്ത് അടിഞ്ഞത്.
ഇവരുടെ 13 വയസുള്ള മകൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച വിജിയും കുടുംബവും പിറവത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരണ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.