കൊല്ലത്ത് നഴ്സിൻ്റെ മുഖത്തേക്ക് പുക ഊതി വിട്ടു; രോഗിയുടെ കൂട്ടിരിപ്പുകാരനെതിരെ കേസെടുത്ത് പൊലീസ്

ആരോഗ്യ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Police have registered a case against the patient's helper
രോഗിയുടെ കൂട്ടിരിപ്പുകാരനെതിരെ കേസെടുത്ത് പൊലീസ്
Published on
Updated on

കൊല്ലം: ജില്ലാ ആശുപത്രിയിൽ പുകവലി ചോദ്യം ചെയ്തതിന് നഴ്സിനോട് അപമര്യാദയായി പെരുമാറി രോഗിയുടെ കൂട്ടിരിപ്പുകാരൻ. ജില്ലാ ആശുപത്രിയിലെ എം.എം വാർഡിലാണ് സംഭവം നടന്നത്.

ആശുപത്രി കെട്ടിടത്തിൽ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ നഴ്സിൻ്റെ മുഖത്തേക്ക് പുക ഊതി വിടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

Police have registered a case against the patient's helper
'പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ല'; അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ആശുപത്രിയ്ക്കുള്ളിൽ നിന്ന് പുറത്ത് വന്നാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യ പ്രവർത്തകയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.

ആരോഗ്യ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നഴ്സിനെ അസഭ്യം പറഞ്ഞു, ആശുപത്രിയ്ക്ക് അകത്ത് പുകവലി നടത്തി എന്നിവയും ഇതിൽ ഉൾപ്പെടും.

Police have registered a case against the patient's helper
"സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ"; ഡിഎംഒ നിയമനത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
News Malayalam 24x7
newsmalayalam.com