ലിൻ്റോ ജോസഫ് എംഎൽഎ
ലിൻ്റോ ജോസഫ് എംഎൽഎSource: News Malayalam 24x7

അധിക്ഷേപ കമൻ്റുകളെ കാര്യമാക്കുന്നില്ല, രാഷ്ട്രീയ വിയോജിപ്പുകൾ തെളിമയോടെ പറയണം: ലിൻ്റോ ജോസഫ് എംഎൽഎ

ഫേസ്ബുക്കിൽ തനിക്കെതിരായ അധിക്ഷേപം ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന് കരുതുന്നില്ലെന്നും ലിൻ്റോ ജോസഫ് പറഞ്ഞു...
Published on

കോഴിക്കോട്: അധിക്ഷേപ പരാമർശങ്ങൾക്ക് വില കൊടുക്കുന്ന ആളല്ല താനെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. അധിക്ഷേപ പരാമർശങ്ങൾക്ക് വില കൽപിക്കാത്തതിനാൽ തന്നെ അത് കൊണ്ട് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് ലിൻ്റോ ജോസഫ് പറഞ്ഞു. കമൻ്റ് കണ്ടാൽ തകർന്നുപോകുന്ന ആളല്ല താൻ. സമൂഹത്തിന് തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തന്നാലാവും വിധം ചെയ്ത് നൽകാനാണ് ശ്രമിക്കാറുള്ളത്. ആത്മാർഥതയോടെയും സത്യസന്ധതയോടെയും അവ ചെയ്യാനാണ് ശ്രമിക്കാറുള്ളതെന്നും ലിൻ്റോ ജോസഫ് ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങ്ങിൽ പറഞ്ഞു. ലിൻ്റോ ജോസഫിൻ്റെ ശാരീരിക ബുദ്ധിമുട്ടിനെ പരിഹസിച്ചുകൊണ്ട് മുസ്ലീം ലീഗ് പ്രവർത്തകൻ ഇട്ട ഫേസ്ബുക്ക് കമൻ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫേസ്ബുക്കിൽ തനിക്കെതിരായ അധിക്ഷേപം ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന് കരുതുന്നില്ലെന്നും ലിൻ്റോ ജോസഫ് പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകൾ തെളിമയോടെ പറയണം. കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും അത്തരത്തിലുള്ളവരാണ് എന്നാണ് കരുതുന്നത്. ലീഗ് നേതൃത്വത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അധിക്ഷേപമെന്ന് വിശ്വസിക്കുന്നില്ല. ലീഗ് നേതൃത്വം പ്രവർത്തകനെ തിരുത്തുമെന്ന് കരുതുന്നുവെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.

ലിൻ്റോ ജോസഫ് എംഎൽഎ
'മനുഷ്യത്വം മരവിച്ചുപോകരുത്, മറ്റൊരു ജീവൻ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ കിട്ടിയ മുറിപ്പാടുകളാണത്'; ലിൻ്റോ ജോസഫിനെ പരിഹസിച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ വി.ശിവൻകുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ജനങ്ങൾ ഇനിയും ഉണ്ടാകുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു. തിരുവമ്പാടിയിൽ ജനം ആഗ്രഹിച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായ വർഷങ്ങൾ എന്ന നിലയിലാണ് കഴിഞ്ഞ അഞ്ച് വർഷത്തെ നോക്കിക്കാണുന്നതെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com