"ഞാനായിരുന്നു മേയർ സ്ഥാനാർഥി, തെരഞ്ഞെടുപ്പിൽ നിൽക്കാൻ വിസമ്മതിച്ചപ്പോൾ ബിജെപി നേതൃത്വം വാഗ്ദാനം നൽകി"; തുറന്നുപറഞ്ഞ് ആർ. ശ്രീലേഖ

മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചു...
ആർ. ശ്രീലേഖ
ആർ. ശ്രീലേഖSource: FB
Published on: 
Updated on: 

തിരുവനന്തപുരം: മേയർ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചു. കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് വി.വി. രാജേഷിന് മേയർ സ്ഥാനം ലഭിച്ചതെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാ​ഗ്ദാനത്തിന്റെ പുറത്താണ്. തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ്. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടത് കൊണ്ടാകാം തന്നെ പരിഗണിക്കാതിരുന്നതെന്നും ശ്രീലേഖ പ്രതികരിച്ചു.

ആർ. ശ്രീലേഖ
നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക തീരുമാനങ്ങളുമായി മുസ്ലീം ലീഗ്; സീറ്റ് വച്ച് മാറാൻ പ്രമുഖ നേതാക്കൾ

മേയർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി നേരത്തെ തന്നെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് ശ്രീലേഖ വേദി വിട്ട് പോയത് ചർച്ചയായിരുന്നു.

Related Stories

"തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി പിണക്കമുണ്ടെന്നത് സത്യം"; വിഭാഗീയതയില്‍ അതൃപ്തി തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍
Officials transferred during the election period are not being reinstated
ഉപനേതൃപദവിയില്‍ അടിയൊഴിയാതെ എല്‍ഡിഎഫ്; ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ ദേശാഭിമാനിയിലും വിമര്‍ശനം ആവര്‍ത്തിച്ച് സി.എന്‍. മോഹനന്‍
പ്രതിപക്ഷ ഉപനേതൃ പദവി: നേതാക്കളുടെ വാക്പോരിൽ അതൃപ്തി പരസ്യമാക്കി ടി.പി. രാമകൃഷ്ണൻ; പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ച്  സിപിഐ
News Malayalam 24x7
newsmalayalam.com