"ശേഷാദ്രിനാഥൻ സംഘി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും"; ആവർത്തിച്ച് പി.എം. നിയാസ്

നിയമനത്തെ ന്യായീകരിച്ച കെ.എം. ഷാജിക്കെതിരെയും ശക്തമായ വിമർശനം...
"ശേഷാദ്രിനാഥൻ സംഘി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും"; ആവർത്തിച്ച് പി.എം. നിയാസ്
Source: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിക്കുന്നതിനെതിരെ യുഡിഎഫിൽ കലാപക്കൊടി ഉയരുന്നു. സർക്കാർ തീരുമാനിച്ച എൻ. ശേഷാദ്രിനാഥൻ സംഘിയെന്ന് ആവർത്തിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്. ശേഷാദ്രിനാഥനെ നിയമിച്ചാൽ പാർട്ടിക്കുണ്ടാകുന്നത് വലിയ തിരിച്ചടിയാകും. മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷയെന്നും പി.എം. നിയാസ് പ്രതികരിച്ചു.

"ശേഷാദ്രിനാഥൻ സംഘി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചാൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും"; ആവർത്തിച്ച് പി.എം. നിയാസ്
'സർവകലാശാലകളെ കരുക്കളാക്കരുത്'; സംഘപരിവാർ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം

നിയമനത്തെ ന്യായീകരിച്ച കെ.എം. ഷാജിക്കെതിരെയും ശക്തമായ വിമർശനമാണ് നിയാസ് ഉന്നയിച്ചത്. വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയും. അതിന് കെ.എം. ഷാജി അഭിപ്രായം പറയേണ്ടന്നും നിയാസ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com