തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകകൾക്ക് സുപ്രീംകോടതിയിൽ ചെലവായ തുകയെ സംബന്ധിച്ച് മുന്നോട്ടുവച്ച നിബന്ധനകളിൽ അയവുവരുത്തി ഗവണർ രാജേന്ദ്ര അർലേക്കർ. കോടതി ചെലവ് സർവകലാശാലകൾ തന്നില്ലെങ്കിൽ, അത് രാജ്ഭവൻ തന്നെ കൊടുക്കാമെന്നാണ് രാജ്ഭവൻ്റെ അറിയിപ്പിൽ പറയുന്നത്. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്നും, അത് രാജ്ഭവൻ തന്നെ നൽകാമെന്നുമാണ് അറിയിപ്പിൽ വ്യക്തമാക്കുന്നു. വിഷയം കൂടുതൽ തർക്കത്തിലേക്ക് എത്തിക്കേണ്ട എന്ന് തീരുമാനത്തെ തുടർന്നാണ് ഗവർണറുടെ നീക്കം.
സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്നും, അത് രാജ്ഭവൻ തന്നെ നൽകാമെന്നുമം അറിയിപ്പിൽ വ്യക്തമാക്കുന്നു. വിഷയം കൂടുതൽ തർക്കത്തിലേക്ക് എത്തിക്കേണ്ട എന്ന് തീരുമാനത്തെ തുടർന്നാണ് ഗവർണറുടെ നീക്കം.
സ്ഥിര വിസി നിയമനവുമായി ബന്ധപ്പെട്ട് രണ്ട് സർവകലാശാലകളിലെയും കേസ് നടത്തിപ്പിനായി 11 ലക്ഷം രൂപയാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾ ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യപ്പെട്ടാണ് ഗവർണർ കത്തയച്ചത്.
കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്. അറ്റോണി ജനറലായിരുന്നു കേസിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേസിന് വേണ്ടി 11 ലക്ഷം രൂപയുടെ ബില്ലായിരുന്നു അദ്ദേഹം സമർപ്പിച്ചത്. ഈ തുക നൽകണം എന്നായിരുന്നു ഗവർണറുടെ ആവശ്യം.