സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെ തലയ്ക്കടിയേറ്റു; കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതൻ്റെ ആക്രമണം

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം...
സുഹൃത്തുക്കൾക്കൊപ്പം 
ഡൈനിങ് ഹാളിലേക്ക് 
പോകുന്നതിനിടെ തലയ്ക്കടിയേറ്റു; കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതൻ്റെ ആക്രമണം
Source: News Malayalam 24x7
Published on
Updated on

പാലക്കാട്: കഞ്ചിക്കോട് ഐഐടിയിലെ വിദ്യാർഥിനിക്ക് നേരെ അജ്ഞാതൻ്റെ ആക്രമണം. ഡാറ്റാ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം.

സുഹൃത്തുക്കൾക്കൊപ്പം 
ഡൈനിങ് ഹാളിലേക്ക് 
പോകുന്നതിനിടെ തലയ്ക്കടിയേറ്റു; കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതൻ്റെ ആക്രമണം
കൊല്ലം ആർഎസ്‌പിയിലെ സീറ്റ് തർക്കത്തിൽ കോൺഗ്രസിന് അതൃപ്തി; അസീസിൻ്റെ പ്രസ്താവന മര്യാദയില്ലാത്തതെന്ന് മുഹമ്മദ് റാഫി

വിദ്യാർഥിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതൻ്റെ ആക്രമണമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി. കസബ പൊലീസ് കെസെടുന്ന് അന്വേഷണം ആരംഭിച്ചു. ക്യാംപസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടിയിൽ പ്രതിഷേധം നടത്തി.

News Malayalam 24x7
newsmalayalam.com