മങ്കടയിൽ ലീഗ് - വെൽഫെയർ സഖ്യത്തെ പരാജയപ്പെടുത്തി എൽഡിഎഫ്; മലപ്പുറത്ത് രണ്ട് സീറ്റ് യുഡിഎഫിനും രണ്ട് സീറ്റ് എൽഡിഎഫും നേടി

മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
LDF defeats League-Welfare alliance in Mankada
മങ്കടയിൽ ലീഗ് - വെൽഫെയർ സഖ്യത്തെ പരാജയപ്പെടുത്തി എൽഡിഎഫ്
Published on: 
Updated on: 

മലപ്പുറം: മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിൽ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും സീറ്റുകൾ നിലനിർത്തി. വേങ്ങര മൂന്നാം വാർഡ് പൂങ്കുടായയിൽ 808 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർഥി ഹസീന ഫസൽ വിജയിച്ചു.

താനാളൂർ ഒന്നാം വാർഡ് മൂലയ്ക്കലിൽ മുസ്ലീം ലീഗിൻ്റെ വി.പി.ഒ ബുഷ്റ 488 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മങ്കട നാലാം വാർഡ് കടന്നമണ്ണയിൽ സിപിഐയിലെ പാത്തുട്ടി അബ്ദുറഹ്മാൻ വിജയിച്ചു. ലീഗ് - വെൽഫെയർ സഖ്യത്തെയാണ് മങ്കടയിൽ എൽഡിഎഫ് പരാജയപ്പെടുത്തിയത്.

LDF defeats League-Welfare alliance in Mankada
എറണാകുളം ജില്ലയിൽ അട്ടിമറിയില്ല; സിറ്റിങ് സീറ്റുകൾ നിലനിർത്തി മുന്നണികൾ

കാലടി വെറൂരിൽ 341 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സിപിഐഎമ്മിലെ അഭിലാഷും വിജയിച്ചു. കാലടിയിലും താനാളൂരിലും ബിജെപി ഇത്തവണയും രണ്ടാം സ്ഥാനം നിലനിർത്തി. വേങ്ങരയിലും താനാളൂരിലും യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചു.

LDF defeats League-Welfare alliance in Mankada
ആരോഗ്യവകുപ്പിൽ ഗുരുതര അനാസ്ഥ; വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകൾ
News Malayalam 24x7
newsmalayalam.com