"അനധികൃത നിയമനങ്ങൾ ചർച്ച ചെയ്യണം"; ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കലഹം തുടരുന്നു

മറ്റ് പാർട്ടിക്കാരുടെ നിയമനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും കുറ്റപ്പെടുത്തൽ.
"അനധികൃത നിയമനങ്ങൾ ചർച്ച ചെയ്യണം"; ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കലഹം തുടരുന്നു
Published on
Updated on

കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൽ പൊട്ടിത്തെറി. പുനപരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മറ്റ് പാർട്ടിക്കാരുടെ നിയമനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയെന്ന ആക്ഷേപം ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ്റെ മകളെ ഗവൺമെൻ്റ് പ്ലീഡറാക്കിയതിലും ലോയേഴ്‌സ് കോൺഗ്രസ്  പ്രതിഷേധം അറിയിച്ചിരുന്നു.

"അനധികൃത നിയമനങ്ങൾ ചർച്ച ചെയ്യണം"; ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കലഹം തുടരുന്നു
ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി; സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധു നിയമനമെന്ന് ആരോപണം

ഇഷ്ടക്കാരെയും, സർക്കാർ അനുഭാവികളുടെ മക്കളെയും ഉൾക്കൊള്ളിച്ചിട്ടുള്ള പട്ടിക അംഗീകരിക്കില്ലെന്നാണ് ലോയേഴ്സ് കോൺഗ്രസിൻ്റെ നിലപാട്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷകയായിരുന്ന പൂജാ സുരേന്ദ്രനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നാണ് വിവരം. തങ്ങൾ കുടുംബാംഗവും പ്ലീഡർ പട്ടികയിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

News Malayalam 24x7
newsmalayalam.com