ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി; സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധു നിയമനമെന്ന് ആരോപണം

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നാണ് വിവരം.
Lawyers erupt in Congress
ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി
Published on
Updated on

കൊച്ചി: ബന്ധു നിയമനത്തെ ചൊല്ലി ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി. സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയെന്നാണ് ആക്ഷേപം. കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ്റെ മകൾ ഗവൺമെൻ്റ് പ്ലീഡറാക്കിയതിനെ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സർക്കാർ അഭിഭാഷകയായിരുന്ന പൂജാ സുരേന്ദ്രനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ എതിർപ്പ് മറികടന്നാണ് നിയമനങ്ങൾ നടത്തുന്നതെന്നാണ് വിവരം. തങ്ങൾ കുടുംബാംഗവും പ്ലീഡർ പട്ടികയിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

Lawyers erupt in Congress
തൃക്കാക്കര നഗരസഭയിൽ റവന്യൂ കുടിശിക പിരിച്ചെടുക്കുന്നതിൽ അലംഭാവം; നികുതിയിനത്തിൽ പിരിച്ചെടുക്കാനുള്ളത് 23.99 കോടി രൂപ

പട്ടിക പുറത്ത് വന്നതോടെ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. സർക്കാർ അഭിഭാഷകരുടെ പട്ടിക ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇഷ്ടക്കാരെയും, സർക്കാർ അനുഭാവികളുടെ മക്കളെയും ഉൾക്കൊള്ളിച്ചിട്ടുള്ള പട്ടിക അംഗീകരിക്കില്ലെന്നാണ് ലോയേഴ്സ് കോൺഗ്രസിൻ്റെ നിലപാട്.

Lawyers erupt in Congress
ആഴ്ചയില്‍ ഒരിക്കല്‍ സ്‌കൂളുകളില്‍ കളര്‍ ഡ്രസ് ഇടാമെന്ന തീരുമാനം പുനഃപരിശോധിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി കെഎസ്‌യു
News Malayalam 24x7
newsmalayalam.com