കൊല്ലം: പുതിയ കെപിസിസി പ്രസിഡൻ്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ എ.കെ. ആൻ്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിനുണ്ടെന്നാണ് വിവരം.
വി.ഡി. സതീശൻ്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന. അതേസമയം, അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരും പരിഗണനയിലുണ്ട്.