"മതം നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്തത്"; ഉറച്ച നിലപാടുകൾക്ക് ലഭിച്ച വിജയം": പി.കെ. കുഞ്ഞാലിക്കുട്ടി

"പത്തുവർഷക്കാലം ഒരുപാട് കാര്യങ്ങളിൽ പാകപ്പിഴകളും അവഗണനകളും വന്നു. അതെല്ലാം പരിഹരിച്ചു പോകും"
പി.കെ. കുഞ്ഞാലിക്കുട്ടി
Published on
Updated on

തിരുവനന്തപുരം: ഉറച്ച നിലപാടുകൾക്ക് ലഭിച്ച വിജയമാണ് സർക്കാരിൻ്റേതെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര നിലപാടുകളെ നിലനിൽക്കൂ എന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്. മതം നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വർഗീയത പറയുന്നവരെ ലീഗ് അകറ്റി നിർത്തിയിട്ടുണ്ട്. വർഗീയതയും മതവിശ്വാസവും രണ്ടും രണ്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി
പാരിയത്ത്കാവ് കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് കോടതി; പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

"പല വിഭാഗങ്ങളും പ്രദേശങ്ങളും അവഗണന നേരിട്ടിട്ടുണ്ട്. അവയ്‌ക്കെല്ലാം വരും ദിവസങ്ങളിൽ പരിഹാരം കണ്ടെത്തും. ഉറച്ച മതേതര നിലപാടിനുള്ള അംഗീകാരം ആണ് ഈ ഗവണ്മെന്റ്. ഇവിടെ വർഗീയത കൊണ്ടുവന്നാൽ ചിലവ് ആവില്ല. ജനങ്ങൾ സ്ഥാനാർതിയുടെ മതം നോക്കാറില്ല. ഫാത്തിമ താഹലിയ, ജോയ് എന്നിവർ അതിന് ഉദാഹരണമാണ്. മുസ്ലിം ലീഗ് എന്നും എടുക്കുന്ന നിലപാട് മതേതരത്വം. ഒരു യഥാർത്ഥ മത വിശ്വസിക്ക്‌ വർഗീയ വാദി ആവാൻ സാധിക്കില്ല. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ശക്തി കൂടുക മാത്രമാണ് ചെയ്തത്. അത് എടുക്കുന്ന നിലപാടുകൾക്ക് ഉള്ള പിന്തുണയാണ്" കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി
"അന്ധവിശ്വാസമില്ല, ഏതായാലും ഹാപ്പി"; 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം. ഷാജി, 9-ാം നമ്പർ ചെന്നിത്തലയ്ക്ക്

" പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും കഴിഞ്ഞ ഗവണ്മെന്റ് അതൊന്നും കണ്ടില്ല. ഐക്യജനാധിപത്യ മുന്നണി അങ്ങനെ അല്ല. വെല്ലുവിളികൾ ഏറ്റെടുത്ത്‌ കൊണ്ടാണ് ഭരണത്തിൽ ഏറിയത്. ജനാധിപത്യ, മതേതരത്വ നിലപാടുകൾ സംരക്ഷിക്കും. പത്തുവർഷക്കാലം ഒരുപാട് കാര്യങ്ങളിൽ പാകപ്പിഴകളും അവഗണനകളും വന്നു." അതെല്ലാം പരിഹരിച്ച് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com