"വെള്ളാപ്പള്ളിയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടത് വിരോധത്തിനിടയാക്കി"; വിലയിരുത്തലുമായി ഐഎൻഎൽ

സംഘടനയുടെ തലപ്പത്തത് ഇരിക്കുന്നവർക്കെതിരായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും ഐഎൻഎ
"വെള്ളാപ്പള്ളിയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടത് വിരോധത്തിനിടയാക്കി"; വിലയിരുത്തലുമായി ഐഎൻഎൽ
Published on
Updated on

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ നിരുത്തരവാദപരമായ പ്രസ്താവനകൾ ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുമുന്നണിക്കെതിരെ തിരിക്കുന്നതിന് കാരണമായെന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി. സംഘടനയുടെ തലപ്പത്തത് ഇരിക്കുന്നവർക്കെതിരായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടി കണ്ടെത്തി തിരുത്താൻ സാധിക്കാതെ പോയത് നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും ഐഎൻഎല്ലിന്റെ വിലയിരുത്തൽ.

വീഴ്ച തിരുത്തിയാൽ തിരിച്ചുവരാം എന്ന തലക്കെട്ടോടെയാണ് ഐഎൻഎല്ലിന്റെ പ്രസ്താവന. പത്തുവർഷം പിണറായി വിജയൻ നേതൃത്വം കൊടുത്ത സർക്കാർ കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ വികസന, ക്ഷേമ, സാമൂഹിക-സാമ്പത്തിക മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് സ്വപ്നം കാണാൻ സാധിക്കാത്തതാണെന്ന് പ്രതിപക്ഷം പോലും സമ്മതിക്കുന്ന വസ്തുതയാണ്. അപ്പോൾ ഭരണവിരുദ്ധ വികാരമല്ല ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് നിദാനമായതെങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകങ്ങളെന്തൊക്കെയാണെന്ന് കൂലംങ്കശമായും സത്യസന്ധമായും വിശകലനം നടത്തി തെറ്റുകളും വീഴ്ചകളും തിരുത്തുകയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ഇനിയുള്ള ബാധ്യത.

ഇടത്-സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം അണികളെ രോഷാകുലരാക്കുകയും സംഘടനാപരമായ വീഴ്ചകൾ രാഷ്ട്രീയ ശത്രുക്കൾക്ക് പോലും സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന വിലയിരുത്തലിൽ കഴമ്പുണ്ടെന്ന് സംസ്ഥാനത്തുടനീളമുള്ള വോട്ടിങ് പാറ്റേൺ പരിശോധിച്ചാൽ മനസിലാകും. സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്കെതിരായ അമർഷം, കാലാ കാലം മുന്നണിക്ക് വോട്ട് ചെയ്യാറുള്ള അടിയുറച്ച അണികളിൽ പോലും പ്രകടമാക്കിയ മനം മാറ്റവും വലതുപക്ഷ ശക്തികളെ പ്രതിരോധിക്കുക എന്ന കടമ അതുമൂലം വിസ്മരിച്ചു കളഞ്ഞത് എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞു കാണാമെന്നും ഐഎൻഎൽ പറയുന്നു.

"വെള്ളാപ്പള്ളിയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടത് വിരോധത്തിനിടയാക്കി"; വിലയിരുത്തലുമായി ഐഎൻഎൽ
ഇനി കൂടുതൽ ചർച്ചകളില്ല; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനെന്ന് സണ്ണി ജോസഫ്

വലിയ പ്രതീക്ഷയോടെ ജനം നൽകിയ മാൻഡേറ്റ് മുഖ്യമന്ത്രി കാസേരയ്ക്ക് വേണ്ടി കോൺഗ്രസുകാർ പരസ്പരം നടത്തിയ കടിപിടിയും മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ ഹൈക്കമാൻഡ് തുറന്നു സമ്മതിച്ച നിസഹായതയും കേരളത്തെ കാത്തിരിക്കുന്നത് ഏതുതരത്തിലുള്ള ഭരണമാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു മാത്രമേ കാര്യക്ഷമമായി അഴിമതിരഹിതവും പുരോഗമനാത്മകവുമായ ഭരണം കാഴ്ചവെക്കാനാവൂ എന്ന് ജനം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു.

നയപരമായ പാളിച്ചകൾ സംഘടനാപരമായ വീഴ്ചകളും തിരുത്താനും, വലിപ്പച്ചെറുപ്പമില്ലാതെ ഘടകകക്ഷികൾക്ക് വളരാനും ജനകീയ അടിത്തറ വികസിപ്പിക്കാനും അവസരമൊരുക്കേണ്ടത് മുന്നണി നേതൃത്വത്തിന്റെ കടമയാണ്. താഴേത്തട്ടിൽ വരെ മുന്നണി സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാനും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഫലപ്രദമായി ചർച്ച ചെയ്ത്, പ്രതിവിധി കണ്ടെത്താനും സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ഐഎൻഎൽ നിർദേശിച്ചു.

News Malayalam 24x7
newsmalayalam.com