ശബരിമലയിലെ പരിശോധന; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് ഒരു ലക്ഷം രൂപ

ഏറ്റവും കൂടുതല്‍ നിയമ ലംഘനം ഹോട്ടലുകളിലെ വൃത്തിയുമായി ബന്ധപ്പെട്ട്
ശബരിമലയിലെ പരിശോധന; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് ഒരു ലക്ഷം രൂപ
Published on: 
Updated on: 

പത്തനംതിട്ട : ശബരിമല സന്നിധാനത്തെയും പരിസരത്തെയും വിവിധ കടകളില്‍ ശക്തമായ പരിശോധന. ഒരാഴ്ചയ്ക്കിടെ നടന്ന പരിശോധനകളില്‍ ഒരു ലക്ഷത്തില്‍ പരം രൂപ കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കി. ഹോട്ടലുകളിലെ വൃത്തിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. തദ്ദേശസ്വയം ഭരണം, റവന്യു, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ 29 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

ശബരിമലയിലെ പരിശോധന; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് ഒരു ലക്ഷം രൂപ
ശബരിമല; കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തണം: കെ. മുരളീധരന്‍

സന്നിധാനത്തെത്തുന്ന ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ലക്ഷ്യമാക്കി കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തുന്നത്.