മകളുടെ വിവാഹം വിവാദമാക്കരുത്, മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് യാഥാർത്ഥ സിപിഐഎം പ്രവർത്തകരല്ല: ബി. ഗോപാലകൃഷ്ണൻ

ദയവ് ചെയ്ത് സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും ബി. ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.
Mammootty meets B Gopala Krishnan
Published on: 
Updated on: 

തൃശൂർ: മമ്മൂട്ടിക്ക് എതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. തൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന് മമ്മൂട്ടിക്ക് എതിരെ സൈബർ ആക്രമണം നടത്തുന്നത് യാഥാർത്ഥ സിപിഐഎം പ്രവർത്തകർ അല്ലെന്ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

മകളുടെ വിവാഹത്തെ രാഷ്ട്രീയ വിവാദം ആക്കരുത്. സൈബർ അടങ്ങളിൽ സിപിഐഎം ചമഞ്ഞു നടക്കുന്നവരാണ് ഇതിന് പിന്നിൽ. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിവാഹത്തിൽ പങ്കെടുത്തു. സൗഹൃദത്തിനിടയിൽ രാഷ്ട്രീയമെന്ന വാക്കുപോലും ഉപയോഗിക്കരുതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ദയവ് ചെയ്ത് സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും ബി. ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോട് അഭ്യർഥിച്ചു.

Mammootty meets B Gopala Krishnan
കൊച്ചിയിൽ യൂത്ത് ലീഗ് റാലിക്ക് പിന്നാലെ വൻ ഗതാഗതക്കുരുക്ക്; രണ്ടായിരത്തോളം പേർക്കെതിരെ കേസ്

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മകൾ അനഘയുടെയും അഞ്ജിത്തിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 1ന് ഗുരുവായൂരിൽ എത്താമെന്ന് നടൻ മമ്മൂട്ടി വാക്കു നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന് ചടങ്ങിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ആലുവ പാലത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് കാരണമാണ് യാത്ര വേണ്ടെന്ന് വച്ചത്.

തുടർന്ന് നവംബർ 7ന് രാത്രിയിൽ മമ്മൂട്ടി തൃശൂർ ചേറൂർ ഗാന്ധി നഗറിലെ ബി. ഗോപാലകൃഷ്ണൻ്റെ വീട്ടിലെത്തി നവദമ്പതികളെ നേരിൽ കണ്ട് അനുഗ്രഹിച്ചു. നിർമാതാവ് ആൻ്റോ ജോസഫിനൊപ്പം എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ സന്ദർശനത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ബി. ഗോപാലകൃഷ്ണൻ തൻ്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Mammootty meets B Gopala Krishnan
EXCLUSIVE | കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് വൻ റേഷൻ കള്ളക്കടത്ത്; 34 ജീവനക്കാര്‍ക്കെതിരെ നടപടി