
കൊച്ചിയിൽ ഹോട്ടലിൽ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ബഹളം വെച്ച സംഭവത്തില്‍ വിശദീകരണവുമായി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഹെയർ ബോയ്. തന്നെയും വനിതാ സുഹൃത്തുകളെയുമാണ് അവിടെയുണ്ടായിരുന്ന ചെറുപ്പക്കാർ ചീത്തവിളിച്ചതെന്നാണ് ഹെയർ ബോയിയുടെ വിശദീകരണം.
ഇതോടെയാണ് തൻ്റെ ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തുക്കൾ പ്രതികരിച്ചതെന്ന് ഹെയർ ബോയ് ന്യൂസ് മലയാളത്തോട് പറഞ്ഞു. വനിതാ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ പ്രശ്നമുണ്ടാകാൻ ചിലർ ശ്രമിക്കുന്നതായും ഹെയർ ബോയ് ആഷിഖ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി ദേശാഭിമാനി റോഡിലെ ഹോട്ടലിലായിരുന്നു സംഭവം. ഇൻഫ്ലുവൻസർ ഹോട്ടലിൽ ഇരിക്കുന്ന യുവാവിന് നേരെ വിരൽ ചൂണ്ടി കയർത്ത് സംസാരിക്കുന്നതും, കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് യുവതികൾ സമാനമായ രീതിയിൽ പെരുമാറുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. സംഭവത്തില്‍ ഹോട്ടല്‍ ഉടമ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.