
കൊച്ചിയിൽ ഹോട്ടലിൽ ബഹളം വെച്ച് ഇൻഫ്ലുവൻസറായ ഹെയർ ബോയിയും രണ്ട് വനിതാ സുഹൃത്തുകളും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളുമായി പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. കലൂർ ദേശാഭിമാനി റോഡിലെ ഹോട്ടലിലായിരുന്നു സംഭവം.
ഇൻഫ്ലുവൻസർ ഹോട്ടലിൽ ഇരിക്കുന്ന യുവാവിന് നേരെ വിരൽ ചൂണ്ടി കയർത്ത് സംസാരിക്കുന്നതും, കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് യുവതികൾ സമാനമായ രീതിയിൽ പെരുമാറുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവാവിനോട് അശ്ലീല വാക്കുകൾ പ്രയോഗിച്ചതായും പ്രകോപനപരമായ രീതിയിൽ സംസാരിച്ചെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാക്കേറ്റം നടത്തുന്ന വീഡിയോ ന്യൂസ് മലയാളം പുറത്തുവിട്ടിട്ടുണ്ട്.