പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ്

ആക്രമണം ആസൂത്രണം ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ സിപിഐഎം കൗണ്‍സിലര്‍മാരാണ്.
പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ്
Published on
Updated on

തിരുവനന്തപുരം: റെയ്ഡിന് ശേഷം മുഖ്യമന്ത്രിയുടെ വീടിന് പുറത്തിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഐഎം അണികളില്‍ നിന്നുണ്ടായ ആക്രമണം പൊലീസ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു.

പ്രതിഷേധത്തിന് സഹായം നല്‍കിയെന്ന് സമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വോയിസ് ക്ലിപ്പ് ഇന്റലിജന്‍സിന് ലഭിച്ചു. പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ആസൂത്രണം ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ സിപിഐഎം കൗണ്‍സിലര്‍മാരാണ്.

പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ്
20 വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ ബലിപെരുന്നാള്‍ ദിവസം അബ്ദുള്‍ റഹീം നാട്ടിലെത്തി

വാഹനത്തിന് നേരെ മുട്ടയും ചുടു കല്ലും എറിഞ്ഞത് മുന്‍ കൗണ്‍സിലര്‍മാരായ ഉണ്ണിയും ബിനുവും. കമ്മീഷണറടക്കം ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും സംഭവ സ്ഥലത്ത് ഉണ്ടായില്ലെന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധത്തിന് സഹായം നല്‍കിയെന്ന് സമ്മതിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വോയിസ് ക്ലിപ്പും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ പൊലീസ് തലപ്പത്ത് അഴിച്ചുമണിക്ക് തയ്യാറെടുക്കുകയാണ് പൊലീസ്. തിരുവനന്തപുരം കമ്മീഷണര്‍ക്കും ഡിസിപിക്കുമെതിരെ നടപടി ഉണ്ടായേക്കും.

പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്തു; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ഇന്റലിജന്‍സ്
ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി, അധികൃതരെ അറിയിച്ചിട്ടും പരിഹാരമില്ല; വെളിപ്പെടുത്തലുമായി മുന്‍ ഡെപ്യൂട്ടി കളക്ടര്‍
News Malayalam 24x7
newsmalayalam.com