കോൺഗ്രസിലെ ആഭ്യന്തര കലാപം: ഹൈക്കമാൻഡ് ഇടപെടൽ ഉടനുണ്ടാകും; സൈബറിടത്ത് പോർവിളി തുടരുന്നു

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും
Published on: 
Updated on: 

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര കലാപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനുണ്ടാകും. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾക്ക് ഇന്നലെ നിർദേശം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബെന്നി ബഹനാൻ, ചാണ്ടി ഉമ്മൻ എന്നിവരുമായും ദീപ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി.

യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ വിവാദങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും സമൂഹമാധ്യമ പ്രതികരണങ്ങൾ നിയന്ത്രിക്കാനും നിർദേശമുണ്ട്. ഇതിനിടെ സംഘടനാ പ്രശ്നങ്ങൾ എഐസിസിയെ ധരിപ്പിക്കാൻ ഇന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഡൽഹിക്ക് തിരിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും
ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

പരസ്യ പ്രസ്താവന വിലക്കിയതോടെ സൈബറിടത്ത് ചേരിതിരിഞ്ഞ് പോർവിളിക്കുകയാണ് നേതാക്കളും അണികളും. കോൺഗ്രസിൽ വാക്പോര് തുടരുന്നതിനിടെ ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലെക്‌സുകൾ ഉയർന്നു. കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തും
കെയ്‌റോയിൽ വൻ തീപിടിത്തം: ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ 31 മരണം, 25 പേർക്ക് പരിക്ക്