ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പില്‍ പണം നഷ്ടമായി; ആലുവയിൽ യുവാവ് കഴുത്തറുത്ത് മരിച്ചതില്‍ അന്വേഷണം ഊർജിതമാക്കി

ഗ്രാഫിക്സ് ഡിസൈനറായ യാഫിസാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്
യാഫിസ്
യാഫിസ്Source: News Malayalam 24x7
Published on
Updated on

എറണാകുളം: ആലുവയിൽ യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. ഗ്രാഫിക്സ് ഡിസൈനറായ യാഫിസാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പാണ് യുവാവ് ജീവനൊടുക്കാന്‍ കാരണം.

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിൽ യാഫിസിന് 1.45 ലക്ഷം നഷ്ടമായിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെയും പിതാവിന്റെയും പണം നഷ്ടമായെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

യാഫിസ്
"ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി"; അതുല്യ സുഹൃത്തിനയച്ച സന്ദേശം

അന്വേഷണം റൂറൽ സൈബർ പൊലീസിന് കൈമാറിയിരിക്കുകയാണ്. എടയപ്പുറത്തെ വീട്ടിലാണ് കഴുത്തറുത്ത് മരിച്ച നിലയിൽ യാഫിസിനെ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

മെസി, പിണറായി വിജയന്‍
A young man broke into a minor girl's room.
പ്രതീകാത്മക ചിത്രം
രഹസ്യ സ്വഭാവം നഷ്ടപ്പെടും; പരീക്ഷ തട്ടിപ്പിൽ നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന നിലപാടിൽ പിഎസ്‌സി
News Malayalam 24x7
newsmalayalam.com