റിയാസിനെതിരെ കുരുക്ക് മുറുകുന്നു; ഹവാല ഇടപാട് കേസ് അന്വേഷണം ദുബായിലേക്ക്

ഹവാല ഇടപാട് കേസിൽ ദുബായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.
Investigation into Hawala transaction case extends to Dubai
ഹവാല ഇടപാട് കേസ് അന്വേഷണം ദുബായിലേക്ക്
Published on: 
Updated on: 

കൊച്ചി: മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന് എതിരായ ഹവാല ഇടപാട് കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുന്നു. പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയാണ് ഇഡി ദുബായിലേക്ക് അന്വേഷണം നടത്തുന്നത്.

ദുബായിലെ വിവരങ്ങൾ തേടുന്നതിനായി കൊച്ചി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി വാങ്ങി ലെറ്റർ ഓഫ് റിക്വസ്റ്റ് അയക്കാനാണ് ഇഡിയുടെ നീക്കം. കോടതിയുടെ അനുമതി ലഭിച്ച ശേഷം കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി ദുബായ് അധികൃതർക്ക് അയക്കും.

Investigation into Hawala transaction case extends to Dubai
"ആണുങ്ങളുടെ സർക്കാർ ആണോയെന്ന് ടെസ്റ്റ് ചെയ്ത് നോക്കണമെങ്കിൽ നോക്കാം"; കെ. സുധാകരൻ്റെ പരാമർശത്തിന് കെ. മുരളീധരൻ്റെ മറുപടി

മുഹമ്മദ് റിയാസ് വരുമാന സ്രോതസിന് അപ്പുറം 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഗാർമെൻ്റ് ബിസിനസ് തുടങ്ങുന്നതിൻ്റെ ഭാഗമായി ഹവാല ചാനൽ വഴി അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ദുബായ് ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ ലഭിച്ചശേഷമാകും മുഹമ്മദ് റിയാസിന് ഇഡി സമൻസ് അയക്കുകയെന്നാണ് റിപ്പോർട്ട്. ടി. വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വാദം.

Investigation into Hawala transaction case extends to Dubai
വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും
News Malayalam 24x7
newsmalayalam.com