മൂന്നാം പരാതിക്കാരിയെ നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി; രാഹുലിനെതിരെ അ‌ന്വേഷണ സംഘത്തിന്റെ നിർണായക നീക്കം

കേസിൽ ഉടൻ കുറ്റപ്രതം നൽകാനുളള നീക്കത്തിലാണ് അ‌ന്വേഷണ സംഘം
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസിൽ നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂർത്തിയായി. വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കേസിൽ ഉടൻ കുറ്റപ്രതം നൽകാനുളള നീക്കത്തിലാണ് അ‌ന്വേഷണ സംഘം.

പരാതിക്കാരി വിദേശത്ത് നിന്ന് ഓൺലൈനായി ആയിരുന്നു അപേക്ഷ സമർപ്പിച്ചത്. കേസിൽ തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധന പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിച്ചാൽ അതിന് നിയമസാധ്യതയുണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയത്.

Rahul Mamkootathil
"മന്ത്രി കെ. കൃഷ്ണൻകുട്ടി രാജി വയ്ക്കണം"; മാത്യു കുഴൽനാടൻ്റെ ആരോപണത്തിന് പിന്നാലേ നിരാഹാര സമരവുമായി ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി

അതേസമയം, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ ഒളിവിൽ പോയില്ലെന്ന അഭിഭാഷകന്റെ വാദം പൊളിഞ്ഞു. ഒളിവിൽ പോയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പാലക്കാട് നിന്നാണ് രാഹുൽ ഒളിവിൽ പോയത്.

കേസ് രജിസ്റ്റർ ചെയ്ത ഉടനെ കർണാക-തമിഴ്നാട് അതിർത്തിയായ ബാഹലൂരിലേക്കാണ് രാഹുൽ പോയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നി​ഗമനം. ബാഹലൂരിലെ റിസോർട്ടിലെത്തി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് സമർപ്പിച്ചത്. പൊലീസ് റിസോർട്ടിലേക്ക് എത്തുന്നതിന് മുന്നേതന്നെ രാഹുൽ അവിടെ നിന്ന് മാറിയിരുന്നു. റിസോർട്ടിൽ നിന്ന് ശേഖരിച്ച് ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com