തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ഓണലൈൻ വായ്പാ സംഘത്തിന് ഭീഷണി നേരിട്ടിരുന്നു എന്ന സംശയത്തിൽ പൊലീസ്. സഹപാഠികൾ അടക്കം കൂടുതൽ പേരിൽ നിന്ന് മൊഴി എടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു. സബ്കലക്ടറും പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറും കോളജിൽ എത്തിയിട്ടുണ്ട്. നിതിനും അധ്യാപികയ്ക്കും ലോൺ ആപ്പിന്റെ ഭീഷണി സന്ദേശം ലഭിച്ചെന്ന് കണ്ടെത്തൽ. അധ്യാപികയുടെ പരാതിയിൽ കേസ് എടുത്ത് കണ്ണൂർ സൈബർ പൊലീസ്. ലോണിന്റെ പേരിൽ വായ്പാ സംഘം നിരന്തരം ബന്ധപ്പെട്ടെന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, ഓണലൈൻ ആപ്പിൽ നിന്നും നിതിൻ ലോൺ എടുത്തത് വീട്ടുകാർ അറിഞ്ഞെന്ന് പിതാവ് രാജൻ പറഞ്ഞു. വായ്പ എടുത്തത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. തിരച്ചടവ് മുടങ്ങിയെങ്കിലും പിന്നീട് പണം നൽകി. അധ്യാപികയെ ലോൺ ആപ്പുകാർ ബന്ധപ്പെട്ട വിവരം കോളജ് അധികൃതർ അറിയിച്ചിട്ടില്ലെന്നും പിതാവ് പ്രതികരിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. സഹപാഠികൾ അടക്കം കൂടുതൽ പേരിൽ നിന്ന് മൊഴി എടുക്കാനും പൊലീസ് നീക്കം ആരംഭിച്ചു.