പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; സമയം അറിയിക്കാൻ നിർദേശം

നേരത്തെ ചെയർമാനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ
Investigative team prepares to question PSC Chairman again; asked to indicate a convenient time
എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യും
Published on: 
Updated on: 

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. സൗകര്യപ്രദമായ സമയം അറിയിക്കാൻ എസ്‌ഐടി നിർദേശം നൽകിയിട്ടുണ്ട്.

Investigative team prepares to question PSC Chairman again; asked to indicate a convenient time
"മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല, കേസുകളെ നിയമപരമായി നേരിടും"; അടൂർ പൊലീസ് സ്റ്റേഷൻ വിവാദത്തിൽ ശ്രീനാദേവി കുഞ്ഞമ്മ

നേരത്തെ ചെയർമാനെ ചോദ്യം ചെയ്തിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. അതേസമയം, അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം പരീക്ഷാ കൺട്രോളർക്ക് ഹാജരാകാനുള്ള സമയം മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിയിട്ടുണ്ട്.

Investigative team prepares to question PSC Chairman again; asked to indicate a convenient time
"ആര് ജയിച്ചാലും ഇറാനോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ല, ആ പ്രതീക്ഷ തെറ്റ്"; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ മൊജ്‌തബ ഖമനേയി

അന്വേഷണസംഘം മൂന്ന് മണിക്കൂറോളമാണ് സെക്രട്ടറി സാജു ജോർജിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ആ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിഎസ്സി ചെയർമാനും കമ്മീഷനുമെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ആണ് നടത്തിയത്. പല പരീക്ഷകളിലും നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രധാനവിവരം. പിഎസ്സി സെക്രട്ടറി, പരീക്ഷാ കൺട്രോളർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും മറികടന്ന് ചെയർമാൻ നടപടിയെടുത്തു. ഇക്കാര്യത്തിൽ കമ്മീഷനുള്ളിൽ തന്നെ ഭിന്നതയുണ്ടായി.